ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കള്‍ ദക്ഷിണ കൊറിയയില്‍ എത്താന്‍ ദിവസങ്ങള്‍ ശേഷിക്കവെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം.
അഞ്ച് മാസത്തിനിടെ ഇതാദ്യമായാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തുന്നതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം പറയുന്നു. പ്യോങ്യാങിന് തെക്കുനിന്നുള്ള പ്രദേശത്ത് നിന്നാണ് ഉത്തരകൊറിയ ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതെന്നാണ് സൈന്യം പറയുന്നത്.