ഹസ്തദാനത്തിന് കൈനീട്ടിയ പാക്കിസ്ഥാന്‍ താരത്തെ അവഗണിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ 

By: 600002 On: Oct 22, 2025, 10:41 AM

 


ഏഷ്യന്‍ യൂത്ത് ഗെയിംസില്‍ പാക്കിസ്ഥാന്‍ കബഡി ടീം ക്യാപ്റ്റനെ അവഗണിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇഷാന്ത് രതീ. പാക്ക് ക്യാപ്റ്റന്‍ ഹസ്തദാനത്തിന് കൈ നീട്ടിയെങ്കിലും ഇഷാന്ത് രതീ കണ്ട ഭാവം നടിച്ചില്ല. ബഹ്‌റൈനില്‍ നടന്ന കബഡി മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടെയും ക്യാപ്റ്റന്മാര്‍ റഫറിയോട് സംസാരിക്കുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പാക് ക്യാപ്റ്റന്‍ കുറച്ചുനേരം കാത്തുനിന്നെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ റഫറിയോട് സംസാരിക്കുന്നത് തുടരുകയായിരുന്നു. 

മാച്ച് ഓഫീഷ്യല്‍സുമായി ഹസ്തദാനം ചെയ്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ പാക്ക് താരത്തെ മാത്രമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മത്സരത്തില്‍ പാക്കിസ്ഥാനെതിരെ 81-26 ന്റെ വിജയമാണ് ഇന്ത്യ നേടിയത്.