പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് പതിനെട്ടാംപടി കയറി രാഷ്ട്രപതി ദ്രൗപദി മുര്‍മു ബുധനാഴ്ച ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തി. ദേവസ്വം ബോര്‍ഡിന്റെ ഗൂര്‍ഖ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തിയത്.
രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40 ഓടെ പ്രമാടത്ത് ഹെലികോപ്റ്ററില്‍ ഇറങ്ങി. തുടര്‍ന്ന് റോഡ്മാര്‍ഗം രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് പമ്പയിലെത്തുകയായിരുന്നു. തുടര്‍ന്ന് പമ്പാ സ്‌നാനം നടത്തി കെട്ടുനിറച്ച് മല കയറി. നേരത്തെ ട്രയല്‍ റണ്‍ നടത്തിയ ആറോളം പ്രത്യേക ഗൂര്‍ഖ വാഹനങ്ങളിലാണ് സന്നിധാനത്തെത്തിയത്.