വ്‌ളാദിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 22, 2025, 9:45 AM

 


റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി നിര്‍ത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ വ്യാഴാഴ്ചയാണ് പുട്ടിനുമായി ബുദാപെസ്റ്റില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.