ഡാലസില്‍ ശവസംസ്‌കാര സ്ഥലത്ത് അടക്കത്തിനായി ഉപയോഗിക്കുന്ന ബേറിയല്‍ വാള്‍ട്ട് തകര്‍ന്ന് തൊഴിലാളിക്കു ദാരുണാന്ത്യം

By: 600002 On: Oct 21, 2025, 12:36 PM



 

പി പി ചെറിയാന്‍

ഡാളസ്: ടെക്‌സാസിലെ ഡാലസിന് സമീപം റെസ്റ്റ്‌ലാന്‍ഡ് ശ്മശാനത്തില്‍ അടക്കത്തിനായി ഉപയോഗിക്കുന്ന ബേറിയല്‍ വാള്‍ട്ട് തകര്‍ന്ന് ഒരു തൊഴിലാളി മരിച്ചു. സംഭവമുണ്ടായത് ഒക്ടോബര്‍ 20-നാണ്.

ഡാലസ് ഫയര്‍-റെസ്‌ക്യൂ പ്രകാരം, തിങ്കളാഴ്ച ഉച്ചക്കുശേഷം  2:06ന് 13005 ഗ്രീന്‍ വ്യൂ  അവന്യൂവില്‍ തൊഴിലാളിക്ക് മുകളില്‍ വാള്‍ട്ട് വീണെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തിര സഹായം എത്തിയത്. സമീപത്തെ യൂണിറ്റ് എത്തി ഹൈഡ്രോളിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളിയെ പുറത്തെടുത്തെങ്കിലും, അദ്ദേഹത്തിന് കാല്‍ ഭാഗത്ത് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയുണ്ടായി. Restland Funeral Home, Cemetery & Crematory എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഇയാളുടെ പേരൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.