ഡോ.മാത്യു വൈരമണ്‍ സ്റ്റാഫ്ഫോര്‍ഡ് സിറ്റി പ്ലാനിങ് ആന്‍ഡ് സോണിംഗ് കമ്മീഷന്‍ ചെയര്‍മാന്‍

By: 600002 On: Oct 21, 2025, 12:03 PM



 

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഡോ.അഡ്വ.മാത്യു വൈരമണ്ണിനെ സ്റ്റാഫ്ഫോര്‍ഡ് സിറ്റി പ്ലാനിംഗ് ആന്‍ഡ് സോണിങ് കമ്മീഷന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. സ്റ്റാഫ്ഫോര്‍ഡ് സിറ്റിയില്‍ പ്ലാനിംഗ് ആന്‍ഡ് സോണിങ് കമ്മീഷന്‍ കമ്മീഷണര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച വൈരമണ്‍ പിന്നീട് കമ്മീഷന്റെ വൈസ് ചെയര്‍ ആയി. ഇപ്പോള്‍ ഏഴംഗ കമ്മീഷണര്‍മാരുടെ ചെയര്‍മാനായി കൂടുതല്‍ അധികാരവും ഉത്തരവാദിത്വമുള്ള ചുമതലയിലേക്കു പ്രവേശിച്ചു. ഒരു ഇന്ത്യന്‍ വംശജന്‍ ഈ പദവിയിലെത്തുന്നത് ഇതാദ്യമാണ്.

സിറ്റിയില്‍ സമര്‍പ്പിക്കുന്ന ഫ്‌ളാറ്റ് , സൈറ്റ് പ്ലാന്‍, സോണിങ് കേസുകള്‍ സിറ്റിയുടെ ചട്ടപ്രകാരവും സാങ്കേതിക നിര്‍ദ്ദേശത്തിന് അനുസരിച്ചുമാണോ എന്ന് പ്രാഥമികമായി പരിശോധിക്കുന്നത് പ്ലാനിംഗ് ആന്‍ഡ് സോണിങ് കമ്മിഷനാണ്. അത് പോലെ സിറ്റിയുടെ വികസനം കോപ്രിഹെന്‍സീവ് പ്ലാനിന്റെ അടിസ്ഥാനത്തിലാണെന്ന് ഉറപ്പു വരുത്തുന്നതും ഈ കമ്മീഷനാണ്.

സ്റ്റാഫോര്‍ഡ് സിറ്റി മേയറും മലയാളിയുമായ കെന്‍ മാത്യു വൈരമണിനെ സ്റ്റാഫോര്‍ഡ് സിറ്റിയുടെ ചാര്‍ട്ടര്‍ റിവ്യൂ കമ്മീഷനിലെ ഒരു അംഗമായും നിയമിച്ചു. സിറ്റി ചാര്‍ട്ടറിങ് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏഴു അംഗംങ്ങളാണ് ഈ കമ്മീഷനില്‍ ഉള്ളത്. അവര്‍ സിറ്റിയുടെ ചാര്‍ട്ടര്‍ പരിശോധിച്ചു അതില്‍ എന്തെങ്കിലും ഭേദഗതികള്‍ ആവശ്യമെങ്കില്‍ സിറ്റി കൗണ്‍സിളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

പരിചയ സമ്പന്നനായ അഭിഭാഷകനും നിയമ അധ്യാപകനുമായ വൈരമണ്ണിന്റെ സേവനം സ്റ്റാഫ്ഫോര്‍ഡ് സിറ്റിക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.