സെന്‍സര്‍ ബോര്‍ഡിന്റെ വെട്ട്: 'ഹാല്‍' സിനിമ  കേരള ഹൈക്കോടതി കാണും 

By: 600002 On: Oct 21, 2025, 11:55 AM

 

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി 15 ഓളം വെട്ടുവേണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച, ഷെയിന്‍ നിഗം നായകനായ 'ഹാല്‍'  കേരള ഹൈക്കോടതി ശനിയാഴ്ച കാണും. ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ജസ്റ്റിസ് വി ജി അരുണ്‍ ചിത്രം കാണുക. 

നിര്‍മാതാവിന്റെ ആവശ്യം കണക്കിലെടുത്ത് സിനിമ കാണാമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. തിയതിയും സമയവും ചൊവ്വാഴ്ച അറിയിക്കുമെന്നും കോടതി പറഞ്ഞിരുന്നു.