പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. എഫ് സി ഗോവയ്‌ക്കെതിരായ എഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനുള്ള അല്‍ നസര്‍ സ്‌ക്വാഡില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഇല്ല. സാദിയോ മാനേ, യാവോ ഫെലിക്‌സ്, കിങ്സ്ലി കോമാന്‍, ഇനിഗോ മാര്‍ട്ടിനസ് തുടങ്ങിയ വമ്പന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റൊണാള്‍ഡോയുടെ സാന്നിധ്യം മത്സരത്തിന്റെ പ്രൊഫൈല്‍ ഉയര്‍ത്തുമെന്നും പ്രാദേശിക ശ്രദ്ധ ആകര്‍ഷിക്കുമെന്നും പ്രതീക്ഷിച്ച് എഫ്സി ഗോവയുടെ മാനേജ്മെന്റ് അല്‍-നാസറിനോട് റൊണാള്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ 22 ന് ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് ഡി മത്സരത്തിനുള്ള അല്‍-നാസറിന്റെ യാത്രാ ടീമില്‍ നിന്ന് 40 കാരനായ പോര്‍ച്ചുഗീസ് താരം പിന്മാറുകയായിരുന്നു.