ജപ്പാനില്‍ ആദ്യ വനിതാ പ്രധാനമന്ത്രി അധികാരമേറ്റു  

By: 600002 On: Oct 21, 2025, 9:52 AM

 

ജപ്പാന് ആദ്യമായി വനിതാ പ്രധാനമന്ത്രി. സനെ തകൈച്ചി ജപ്പാന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സനെ തകൈച്ചി. ജപ്പാന്റെ മുന്‍ ആഭ്യന്തര- സാമ്പത്തിക സുരക്ഷാമന്ത്രിയാണ് 64-കാരിയായ സനെ തകൈച്ചി. ഒക്ടോബര്‍ മൂന്നിന് ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയായി തകൈച്ചി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സനെ തകൈച്ചി 237 വോട്ടുകള്‍ നേടിയതോടെ 465 സീറ്റുകളുള്ള ലോവര്‍ ഹൗസില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ ആവശ്യകത ഇല്ലാതായി എന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍എച്ച്‌കെ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്ററി സീറ്റുകളുടെ കുറവ്, സൗജന്യ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷ്യ ഉപഭോഗ നികുതിയില്‍ രണ്ട് വര്‍ഷത്തെ താല്‍ക്കാലിക വിരാമം തുടങ്ങിയ ജെഐപി നയങ്ങളെ പിന്തുണയ്ക്കാന്‍ തകൈച്ചി സമ്മതിച്ചു.