ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡെല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്തി. 347 ആണ് നിലവിലെ ശരാശരി വായു ഗുണനിലവാര സൂചിക. 'വളരെ മോശം' നിലയിലാണിത്. ഡെല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 36 എണ്ണം വായുഗുണനിലവാരത്തില്‍ റെഡ് സോണിലാണുള്ളത്. ദീപാവലിയുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിച്ചത് മലിനീകരണ തോത് ഉയര്‍ത്തുകയാണ്.