യുഎസ് സെനറ്റില്‍ ധനാനുമതി ബില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരും. ഇത് 11 ആം തവണയാണ് ധനാനുമതി ബില്‍ പരാജയപ്പെടുന്നത്. 21 ആം ദിവസത്തിലേക്ക് ഷട്ട്ഡൗണ്‍ തുടര്‍ന്നതോടെ ലക്ഷകണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ശമ്പളം നല്‍കാന്‍ വൈകുന്നത്.
ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ധനാനുമതി ബില്‍ 43നെതിരെ 50 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ 60 വോട്ടുകളാണ് ആവശ്യം. ആരോഗ്യ പരിരക്ഷാ സബ്‌സിഡികള്‍ ഉള്‍പ്പെടുത്താത്ത ബില്ലാണ് ഡെമോക്രാറ്റുകളുടെ ശക്തമായ എതിര്‍പ്പിന് കാരണമാകുന്നത്.