അമേരിക്കയുമായി വ്യാപാരകരാറിലെത്തിച്ചേര്‍ന്നില്ലെങ്കില്‍ 155 ശതമാനം വരെ തീരുവ ചുമത്തുമെന്ന് ചൈനയെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ ഒന്നാം തിയതി മുതല്‍ ഉയര്‍ന്ന തീരുവ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് അറിയിച്ചു. വൈറ്റ്ഹൗസില്‍ വെച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായി ധാതു കരാര്‍ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ധാതുക്കളുടെ ഇറക്കുമതിയില്‍ ചൈനയോടുള്ള ആശ്രയത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയുമായി യുഎസ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.