ചാറ്റ്ജിപിടി തിരഞ്ഞെടുത്ത നമ്പറുകൾക്ക് പവർബോൾ ലോട്ടറി അടിച്ചു, ഭാഗ്യം തേടിയെത്തിയത് മിഷിഗൺ സ്വദേശിയായ യുവതിക്ക്

By: 600110 On: Oct 21, 2025, 6:38 AM

ചാറ്റ്ജിപിടി തിരഞ്ഞെടുത്ത നമ്പറുകൾക്ക് പവർബോൾ ലോട്ടറി അടിച്ചു.  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായം തേടിയ മിഷിഗണിലെ യുവതിക്കാണ് പവർബോൾ ലോട്ടറിയിൽ ഒരു ലക്ഷം ഡോളർ  സമ്മാനം ലഭിച്ചത്. വയാൻഡോട്ടിൽ നിന്നുള്ള ടാമി കാർവി എന്ന 45-കാരിയാണ് ഭാഗ്യശാലി.

ജാക്ക്‌പോട്ട് തുക ഒരു ബില്യൺ ഡോളറിന് മുകളിലെത്തിയപ്പോഴാണ് ടാമി ഒരു ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. അക്കങ്ങൾ തിരഞ്ഞെടുക്കുന്നതിന് വേണ്ടി അവർ സാധാരണ രീതിയിൽ നിന്ന് മാറി, എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയോട് ഒരു കൂട്ടം പവർബോൾ നമ്പറുകൾ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ചാറ്റ്ജിപിടി നൽകിയ നമ്പറുകൾ ഉപയോഗിച്ച് ടിക്കറ്റെടുത്ത ടാമിക്ക് നാല് വൈറ്റ് ബോളുകളും പവർബോളും ശരിയായി ലഭിച്ചു. സാധാരണയായി ഇത് $50,000 സമ്മാനം നേടുന്നതിനുള്ള സാധ്യതയാണ്. എന്നാൽ, ടാമി ടിക്കറ്റിൽ 'പവർ പ്ലേ' ഓപ്ഷൻ കൂടി ചേർത്തതിനാൽ സമ്മാനത്തുക ഇരട്ടിയായി $100,000 ആയി ഉയർന്നു. ഈ വിജയം അവിശ്വസനീയമാണെന്ന് പറഞ്ഞ ടാമി, സമ്മാനത്തുക ഉപയോഗിച്ച് വീടിൻ്റെ കടം വീട്ടാനും ബാക്കിയുള്ളത് നിക്ഷേപിക്കാനുമാണ് പദ്ധതിയിടുന്നത്. ലോട്ടറിയുടെ ഫലങ്ങൾ റാൻഡം ആണെന്നും എ.ഐക്ക് അത് പ്രവചിക്കാൻ കഴിയില്ലെന്നും ലോട്ടറി അധികൃതർ പറഞ്ഞു. പക്ഷെ ടാമിയുടെ  ഈ അപ്രതീക്ഷിത വിജയം ശ്രദ്ധേയമായി.