മൊസംബിക്കില്‍ ബെയ്‌റാ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞ് കാണാതായ മലയാളിയുടെ മൃതദഹം കണ്ടെത്തി. കൊല്ലം നടുവിലക്കര ഗംഗയില്‍ ശ്രീരാഗ് രാധാകൃഷ്ടണന്റെ(35) മൃതദേഹമാണ് കണ്ടെത്തിയത്. കപ്പല്‍ കമ്പനി അധികൃതരാണ് മൃതദേഹം കണ്ടെത്തിയ വിവരം ശ്രീരാഗിന്റെ വീട്ടുകാരെ അറിയിച്ചത്. പി പി രാധാകൃഷ്ടണന്റെയും ഷീലയുടെയും മകനാണ്.
ഏഴ് വര്‍ഷമായി കപ്പലില്‍ ജോലി ചെയ്യുന്ന ശ്രീരാഗ് 3 വര്‍ഷം മുമ്പാണ് മൊസംബിക്കില്‍ ജോലിക്കെത്തുന്നത്. ആറ് മാസം മുമ്പ് രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായി കാണാന്‍ നാട്ടിലെത്തിയ ശ്രീരാഗ് ഈ മാസം ആറിനാണ് തിരിച്ചുപോയത്. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ ശ്രീരാഗ് കപ്പലിലെ ഇലക്ട്രോ ടെക്‌നിക്കല്‍ ഓഫീസറായിരുന്നു.