ഹോങ്കോംഗ് വിമാനത്താവളത്തില്‍ ചരക്കുവിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് അപകടം. വിമാനത്താവള ജീവനക്കാരായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3.50 ഓടെയാണ് സംഭവം. തുര്‍ക്കി വിമാനക്കമ്പനിയായ എസിടി എയര്‍ലൈന്‍സിന്റെ ദുബായില്‍ നിന്നെത്തിയ ബോയിംഗ് 747 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം നോര്‍ത്തേണ്‍ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഗതിമാറിപ്പോവുകയും കടലിലേക്ക് വീഴുകയുമായിരുന്നു. വെള്ളത്തില്‍ പാതി മുങ്ങിയ നിലയില്‍, മുന്‍ഭാഗവും വാലറ്റവും വേര്‍പെട്ട് കിടക്കുന്ന വിമാനത്തിന്റെ ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വിമാനത്തില്‍ ചരക്ക് ഇല്ലായിരുന്നുവെന്നാണ് വിവരം.