പി പി ചെറിയാന്‍
ഡാളസ്-ഫോര്‍ട്ട് വര്‍ത്ത്: മഴയെ അവഗണിച്ച്, ട്രംപ് ഭരണാധികാരത്തിനെതിരെ 'നോ കിംഗ്‌സ്' എന്ന പേരില്‍ നൂറുകണക്കിന് കണക്കിന് പേര്‍ ശനിയാഴ്ച നോര്‍ത്ത് ടെക്സാസില്‍ തെരുവുകളിലിറങ്ങി. അമേരിക്കയിലുടനീളം 2,500-ലധികം നഗരങ്ങളില്‍ സമാനമായ പ്രതിഷേധങ്ങള്‍ നടന്നു.
ആരോഗ്യം, കുടിയേറ്റം, LGBTQ+ അവകാശങ്ങള്‍, വനിതാ അവകാശങ്ങള്‍ എന്നിവക്കായി പ്രകടനക്കാരും, ട്രംപ് ഭരണത്തിനെതിരെ പ്രതിഷേധിക്കാനും ആളുകള്‍ ജാതിമതഭേദമന്യേ ഒന്നിച്ചു ചേരുകയായിരുന്നു.
'നമ്മുടെ ആരോഗ്യവും അവകാശങ്ങളും ഈ ദേശത്തിന്റെ ആത്മാവും സംരക്ഷിക്കാന്‍ പോരാടേണ്ടതുണ്ട്.'ഡാളസില്‍ നടന്ന പ്രതിഷേധത്തില്‍ പ്രസംഗിച്ച പാസ്റ്റര്‍ എറിക് ഫോകെര്‍ത്ത് പറഞ്ഞു:
'ഈ മഴ തന്നെ ഞങ്ങളെ അടിച്ചമര്‍ത്തുന്ന അഴുക്കിനെ തുണയാകും കഴുകിക്കളയാന്‍!'മറ്റൊരു പ്രവര്‍ത്തകന്‍ പറഞ്ഞു.