കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കായി, കനേഡിയൻ ജീവിതയാഥാർത്ഥ്യങ്ങൾ പങ്കു വച്ച്  ഇന്ത്യൻ യുവതി പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു

By: 600110 On: Oct 18, 2025, 1:29 PM

 

കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്കായി, അവിടുത്തെ ജീവിതയാഥാർത്ഥ്യങ്ങളെക്കുറിച്ച്  ഇന്ത്യൻ യുവതി പങ്കു വെച്ച വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. മേഘന ശ്രീനിവാസ് എന്ന  ബെംഗളൂരു സ്വദേശിനിയായ യുവതിയാണ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്.   ടൊറൻ്റോയിലേക്ക് യാത്ര ചെയ്യുമ്പോൾ താൻ കണ്ടുമുട്ടിയ ഒരു കാബ് ഡ്രൈവറുടെ കഥയാണ് എന്ന യുവതി വെളിപ്പെടുത്തിയത്.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇദ്ദേഹം മുമ്പ് യുഎസിനും കാനഡയ്ക്കും വേണ്ടി ഒരു സൈനിക ഡോക്ടറായി സേവനമനുഷ്ഠിച്ച വ്യക്തിയാണ്. നിലവിൽ കാനഡയിൽ പി.ആർ. എടുത്ത് താമസിക്കുന്ന ഇദ്ദേഹം, തൻ്റെ മെഡിക്കൽ ലൈസൻസ് വീണ്ടും നേടുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെ ജീവിതച്ചെലവിനായി ടാക്സി ഓടിക്കുകയാണ്.  ടാക്സി ഓടിച്ച് പ്രതിമാസം 4,000 ഡോളർ കനേഡിയൻ ഡോളർ സമ്പാദിക്കുന്ന ഡോക്ടർക്ക് ഒറ്റമുറി അപ്പാർട്ട്‌മെൻ്റിന് വാടകയായി 3,000 ഡോളറാണ് നൽകേണ്ടി വരുന്നതെന്നും യുവതി വെളിപ്പെടുത്തി. ഇത് കാനഡയിലെ ഉയർന്ന ജീവിതച്ചെലവിലേക്കും കുടിയേറ്റക്കാർ നേരിടുന്ന വെല്ലുവിളികളിലേക്കും വിരൽചൂണ്ടുന്നു. കാനഡയിലേക്ക് മാറാൻ ആലോചിക്കുന്നവർ അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്നും, തൊഴിൽ വൈദഗ്ധ്യവും ക്ഷമയും കഠിനാധ്വാനവും ഉണ്ടെങ്കിൽ രാജ്യം തീർച്ചയായും അതിന് പ്രതിഫലം നൽകുമെന്നും മേഘന ശ്രീനിവാസ് പറയുന്നു