അഴിമതി ആരോപണം: രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈന

By: 600002 On: Oct 18, 2025, 1:25 PM

 


രണ്ട് ഉന്നത സൈനിക മേധാവികളടക്കം ഏഴ് സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സൈന്യത്തിലെ മൂന്നാം സ്ഥാനീയനായിരുന്ന ജനറല്‍ ഹി വീഡോങ്ങിനെയും നാവികസേനാ അഡ്മിറലായ മിയാവോ ഹുവയുമാണ് സൈന്യത്തില്‍ നിന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ഗുരുതര അഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരേയും പുറത്താക്കിയത്. 1976ലെ സംസ്‌കാരിക വിപ്ലവത്തിനുശേഷം കേന്ദ്ര സൈനിക കമ്മീഷനിലെ ഒരു സിറ്റിങ് ജനറലിനെ പുറത്താക്കുന്നത് ഇതാദ്യമായാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അടുത്ത അനുയായാണ് പുറത്താക്കപ്പെട്ട ഹി വിഡോങ്.