ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 5,500-ളം ട്രക്ക് ഡ്രൈവർമാർക്ക് യു.എസ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി

By: 600110 On: Oct 18, 2025, 1:24 PM

 

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് അമേരിക്കൻ അതിർത്തിയിൽ ജോലി ചെയ്യുന്ന ഏകദേശം 5,500 ട്രക്ക് ഡ്രൈവർമാർക്ക് യു.എസ്. ഡ്രൈവിംഗ് ലൈസൻസ് നഷ്ടമായി. നിയമം നടപ്പാക്കുന്നതിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് അവരുടെ ജോലിക്ക് ആവശ്യമായ രീതിയിൽ ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും കഴിയില്ലെന്ന് കണ്ടെത്തിയത്. ഇത് അതിർത്തി കടന്നുള്ള ചരക്ക് നീക്കത്തെ സാരമായി ബാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

യുഎസ് ട്രാൻസ്പോർട്ടേഷൻ വകുപ്പ് നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഡ്രൈവർമാരുടെ ഇംഗ്ലീഷ് പ്രാവീണ്യം പരിശോധിക്കുന്ന നടപടി ഊർജ്ജിതമാക്കിയത്. റോഡപകടങ്ങൾ വർധിക്കുന്നതിനും സുരക്ഷാ പ്രശ്നങ്ങൾക്കും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്ത ഡ്രൈവർമാർ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണിത്. നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസുകൾ പുനഃസ്ഥാപിക്കാൻ ഈ ട്രക്ക് ഡ്രൈവർമാർക്ക് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റുകൾ വീണ്ടും പാസാകേണ്ടിവരും. ഇംഗ്ലീഷ് സംസാരിക്കുന്നതിനും ട്രാഫിക് ചിഹ്നങ്ങൾ മനസ്സിലാക്കുന്നതിനും നിയമപാലകരുമായി ആശയവിനിമയം നടത്തുന്നതിനും ആവശ്യമായ അടിസ്ഥാന ശേഷി വിലയിരുത്തുന്നതാണ് ഈ പരീക്ഷ. ഈ പുതിയ നീക്കം യുഎസ്-മെക്സിക്കോ അതിർത്തിയിലെ ചരക്ക് ഗതാഗതത്തിൻ്റെ സുഗമമായ ഒഴുക്കിന് തടസ്സമുണ്ടാക്കാൻ സാധ്യതയുണ്ട്