എയര്‍ ഇന്ത്യ വിമാനത്തില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ മുടി കണ്ടെത്തിയ സംഭവത്തില്‍ 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള സിവില്‍ കോടതി വിധിക്കെതിരെ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലില്‍ നഷ്ടപരിഹാരത്തുക 35,000 രൂപയായി ഹൈക്കോടതി കുറയ്ക്കുകയായിരുന്നു.
കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി ലഭിച്ചത്. വിമാന ജീവനക്കാരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.