ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുകയാണെന്ന് വീണ്ടും അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 18, 2025, 8:13 AM

 

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ പോവുകയാണെന്ന് വീണ്ടും അവകാശപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുനായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ഇന്ത്യ ഇനി റഷ്യയില്‍ നിന്നും എണ്ണ വാങ്ങില്ലെന്ന് ട്രംപ് ഉറപ്പ് നല്‍കിയത്. അതേസമയം, റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഹംഗറിയെയും അയര്‍ലന്‍ഡിനെയും ട്രംപ് ന്യായീകരിച്ചു. 

ഹംഗറിയിലേക്ക് എണ്ണയെത്തിക്കാന്‍ ഒരു പൈപ്പ്‌ലൈന്‍ മാത്രമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അയര്‍ലന്‍ഡിന് കടല്‍ത്തീരമില്ലാത്തതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും എണ്ണ വാങ്ങുന്നതിന് പരിമിതമായ സൗകര്യങ്ങള്‍ മാത്രമാണ് ഉള്ളതെന്നും ട്രംപ് പറഞ്ഞു.