ആഫ്രിക്കയിലെ മൊസംബിക്ക് തീരത്ത് മുങ്ങിയ ബോട്ടിലുണ്ടായ യാത്രക്കാരായ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചതായി വിവരം. അഞ്ച് പേരെ കാണാനില്ല. കാണാതായവരില്‍ മലയാളിയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടിയാരുന്ന അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒരു മലയാളിയുണ്ട്.
മൊസംബിക് സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. എണ്ണ ടാങ്കറിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന സ്‌കോര്‍പിയോ മറൈന്‍ മാനേജ്‌മെന്റ് കമ്പനിയുടെ ലോഞ്ച് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 21 പേരാണ് ബോട്ടിലുണ്ടായിരുന്നത്.