യുകെയുടെ റോയല്‍ എയര്‍ഫോഴ്‌സ് യുദ്ധവിമാന പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കാന്‍ ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ വ്യോമസേനയിലെ രണ്ട് പരിശീലകര്‍ ആയിരിക്കും പരിശീലനം നല്‍കുക. വെയില്‍സിലെ ഫ്‌ളൈയിംഗ് ട്രെയ്‌നിംഗ് സ്‌കൂളിലെ ആര്‍എഎഫ് എയര്‍ക്രൂ ഓഫീസര്‍മാരെയായിരിക്കും ഇവര്‍ പരിശീലിപ്പിക്കുകയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2026 ഒക്ടോബറിന് ശേഷമായിരിക്കും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം ഇന്ത്യന്‍ വ്യോമസേനാംഗങ്ങള്‍ ഇവര്‍ക്ക് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാര്‍ക്ക് ബിഎഇ ഹോക്ക് ടിഎംകെ2 വില്‍ പരിശീലനം നല്‍കുന്നത് വെയില്‍സിലെ ഫ്‌ളൈയിംഗ് ട്രെയ്‌നിംഗ് സ്‌കൂളിലാണ്.