ഹഡ്‌സണ്‍ വാലി സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 24 വെള്ളി മുതല്‍  

By: 600002 On: Oct 18, 2025, 7:00 AM



 

പി പി ചെറിയാന്‍

ഹഡ്‌സണ്‍ വാലി: സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഹഡ്‌സണ്‍ വാലിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന  ഗോസ്പല്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു.

ഒക്ടോബര്‍ 24 വെള്ളി, 25 ശനിവൈകിട്ട് 7 മണിക്കും, 26 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്കും 65 ബ്രോഡ്വേ, ഹോത്തോര്‍ണ്‍, ന്യൂയോര്‍ക്കില്‍ വെച്ച് നടക്കുന്ന കണ്‍വന്‍ഷനില്‍ 'ജീവിതത്തിലെ വെല്ലുവിളികള്‍ക്കിടയില്‍ വിശ്വാസത്തിലും ലക്ഷ്യത്തിലും സ്ഥിരത പുലര്‍ത്തുകയും വിജയം നേടുകയും ചെയ്യുക'
എന്ന വിഷയത്തെ കുറിച്ച് പ്രമുഖ ഭിഷഗ്വരനും വേദ പണ്ഡിതനുമായ ഡോ. വീനോ ജോണ്‍ ഡാനിയേല്‍ മുഖ്യ പ്രഭാഷണം നടത്തും.

എല്ലാവരേയും കണ്‍വെന്‍ഷനിലേക്കു ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.