'ലവ് ഓഫ് ക്രൈസ്റ്റ് സി എസ് ഐ' സഭാ വിളവെടുപ്പ് മഹോത്സവം: അനുഗ്രഹവും സൗഹൃദവും പങ്കുവെച്ച ദിനം

By: 600002 On: Oct 17, 2025, 12:15 PM



 

പി പി ചെറിയാന്‍

ഡാളസ്(ടെക്‌സാസ്): Love of Christ സി എസ് ഐ സഭയുടെ വാര്‍ഷിക വിളവെടുപ്പ് മഹോത്സവം ഡാളസ് സഭാ പരിസരത്ത് ഭക്തിനിര്‍ഭരമായും ആവേശോജ്വലമായും നടന്നു. ദൈവം നല്‍കിയ സമൃദ്ധമായ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനത്തിന്റെയും, സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം സമൂഹത്തിന് കൈമാറുന്ന വേദി കൂടിയായി ഈ ആഘോഷം മാറി.

വൈകുന്നേരം 4.00 മണിക്ക് റവ. ഷെര്‍വിന്‍ ദോസിന്റെ പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ആത്മീയതയും സാമൂഹിക ബന്ധങ്ങളും ഊട്ടിയുറപ്പിച്ച ഈ മഹോത്സവം രാത്രി 8.30 വരെ നീണ്ടുനിന്നു. ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമായി നിലകൊണ്ട ഈ പരിപാടിയില്‍ സഭാംഗങ്ങളും സുഹൃത്തുക്കളും സജീവമായി പങ്കെടുത്തു.

വൈവിധ്യമാര്‍ന്ന ഭക്ഷണ സ്റ്റാളുകള്‍ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി. പൊറോട്ട, ബീഫ്, പൂരിമസാല, ബിരിയാണി തുടങ്ങിയ രുചികരമായ വിഭവങ്ങള്‍ക്കൊപ്പം ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഫെയ്സ് പെയിന്റിംഗ്, ഗെയിംസ്, വിനോദങ്ങള്‍ തുടങ്ങിയവ പരിപാടിക്ക് കൂടുതല്‍ നിറം പകര്‍ന്നു.

വൈകുന്നേരം 6.00 മണിക്ക് ആരംഭിച്ച ലേലം പരിപാടിയുടെ ആവേശം വര്‍ദ്ധിപ്പിച്ചു. സഭാംഗങ്ങള്‍ സ്‌നേഹപൂര്‍വ്വം സംഭാവന ചെയ്ത പച്ചക്കറികള്‍, വിഭവങ്ങള്‍, കൈത്തൊഴില്‍പ്പണികള്‍ എന്നിവ അംഗങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അവതരിപ്പിച്ചു. റവ. Dr. Madavaraj പാസ്റ്ററുടെ സാന്നിധ്യം ലേലത്തിന് ആത്മീയമായ അനുഗ്രഹം നല്‍കി.

''Biriyani Bros' എന്ന സ്റ്റാള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ബിരിയാണി ടീമിന്റെ നേതൃത്വത്തില്‍ മനോഹരമായി തയ്യാറാക്കിയ 100 ടേക്കവേ പാക്കുകള്‍ സഭാംഗങ്ങളും സന്ദര്‍ശകരും സന്തോഷത്തോടെ സ്വീകരിച്ചു. ഇതുകൂടാതെ, ചിക്കന്‍ ലോലിപോപ്പ്, ഐസ്‌ക്രീം തുടങ്ങിയ വിഭവങ്ങളും രുചിയുടെ വൈവിധ്യം വിളിച്ചോതി.

അനുഗ്രഹം, സൗഹൃദം, സമൃദ്ധി, പങ്കുവെക്കല്‍ എന്നീ മൂല്യങ്ങള്‍ ഒന്നായി ചേര്‍ന്ന Love of Christ ഇടക സഭയുടെ വിളവെടുപ്പ് മഹോത്സവം, ദൈവത്തിന് മഹത്വം നല്‍കുന്ന ഒരു സ്‌നേഹസമൂഹത്തിന്റെ സാക്ഷ്യമായി നിലകൊണ്ടു. ഈ ദിനം സാമൂഹിക ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും, പാരമ്പര്യവും സംസ്‌കാരിക പൈതൃകവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.