വ്യോമസേനാ ശേഷി റാങ്കിംഗ്: ചൈനയെ മറികടന്ന് ഇന്ത്യ 

By: 600002 On: Oct 17, 2025, 11:54 AM

 

 

വ്യോമസേനാ ശേഷി റാങ്കിംഗില്‍ ചൈനയെ മറികടന്ന് ഇന്ത്യ. വേള്‍ഡ് ഡയറക്ടറി ഓഫ് മോഡേണ്‍ മിലിറ്ററി എയര്‍ക്രാഫ്റ്റിന്റെ പുതിയ റാങ്കിംഗില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തി. ചൈന നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോകത്തെ 103 രാജ്യങ്ങളെയും കരസേന, നാവികസേന, മറൈന്‍ ഏവിയേഷന്‍ ശാഖകള്‍ ഉള്‍പ്പെടെ 129 വ്യോമ സേവനങ്ങളെയുമാണ് റാങ്കിംഗിന് പരിഗണിച്ചത്. 

പിന്തുണ, ആക്രമണം, പ്രതിരോധ ശേഷി എന്നിവ അടിസ്ഥാനമാക്കി ട്രൂവാല്‍ റേറ്റിംഗ് ഫോര്‍മുലയിലൂടെയാണ് വ്യോമശേഷി നിര്‍ണയിക്കുന്നത്.