മസ്തിഷാകാരോഗ്യം സംരക്ഷിക്കാന്‍ പുകവലി നിര്‍ത്തുന്നത് സഹായിക്കുമെന്ന് പുതിയ പഠനം. ദി ലാന്‍സെറ്റ് ഹെല്‍ത്ത് ലോഞ്ചിവിറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എത്രയും പെട്ടെന്ന് പുകവലി നിര്‍ത്തുന്നോ അത്രയും നല്ലതെന്നാണ് പഠനത്തില്‍ പറയുന്നത്. വൈകിയാണ് ഉപേക്ഷിക്കുന്നതെങ്കില്‍ പോലും അതിന്റേതായ പ്രയോജനങ്ങളുണ്ട്.
പുകവലി തുടരുന്നവരെ അപേക്ഷിച്ച് മധ്യവയസ്സിലോ അതിന് ശേഷമോ പുകവലി ഉപേക്ഷിച്ചവരില്‍ ഓര്‍മ്മക്കുറവുണ്ടാകുന്നത് സാവധാനത്തിലാണെന്നും ചിന്താശേഷി മികച്ചതാണെന്നും പഠനത്തില്‍ കണ്ടെത്തി. ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് നിരീക്ഷണ പഠനമാണ്. ദീര്‍ഘനാളത്തെക്ക് മസ്തിഷ്‌കാരോഗ്യം സംരക്ഷിക്കുന്നതിനുള്ള ലളിതമായ മാര്‍ഗമാണ് പുകവലി ഉപേക്ഷിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.