മൊസാംബിക്കില്‍ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി 

By: 600002 On: Oct 17, 2025, 10:02 AM

 


മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യക്കാരെ കാണാതായി. വ്യാഴാഴ്ച എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, രണ്ട് പേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഞ്ച് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.