ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവിടെച്ചെന്ന് അവരെ കൊല്ലുമെന്ന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 17, 2025, 9:37 AM

 


ഗാസയില്‍ ഹമാസ് കൊലപാതകം തുടര്‍ന്നാല്‍ അവിടെച്ചെന്ന് അവരെ കൊല്ലുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ മുതലെടുത്ത് ഹമാസ് ഗാസ മുനമ്പില്‍ തങ്ങളുടെ നിയന്ത്രണം പുന:സ്ഥാപിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണിത്. യുദ്ധ സമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചുവെന്ന് കരുതുന്ന പലസ്തീനികളെയാണ് ഹമാസ് ലക്ഷ്യമിടുന്നത്. 

ഗാസയില്‍ ഹമാസ് എതിര്‍സംഘങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന ആദ്യ റിപ്പോര്‍ട്ടുകളെ ട്രംപ് തള്ളിക്കളഞ്ഞിരുന്നു. പരസ്യമായ വധശിക്ഷയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴും ഇതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. വളരെ മോശക്കാരായ ചില സംഘങ്ങളെ ഇവര്‍ ഇല്ലാതാക്കിയെന്നും അത് കുഴപ്പമില്ലെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.