അമേരിക്കന്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്വസ്തിക അടങ്ങിയ പതാക; കാപിറ്റല്‍ പോലീസ് അന്വേഷണം തുടങ്ങി

By: 600002 On: Oct 16, 2025, 12:27 PM



പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി : ഒഹായോയിലെ  റിപ്പബ്ലിക്കന്‍ എം.പി ഡേവ് ടെയ്ലറിന്റെ കോണ്‍ഗ്രസ് ഓഫിസില്‍ സ്വസ്തിക ചിഹ്നം ചേര്‍ത്ത അമേരിക്കന്‍ പതാക കാണപ്പെട്ടതിനെ തുടര്‍ന്ന് ക്യാപിറ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ടെയ്ലറുടെ ഓഫീസിലുണ്ടായിരുന്ന ഫോട്ടോയില്‍ ഒരു ജീവനക്കാരനായ ആന്‍ജലോ എലിയയുടെ പിന്‍ഭാഗത്താണ് വിവാദ പതാക കാമറയില്‍ പതിഞ്ഞത്. പതാകയുടെ ചുവപ്പ്-വെളുത്ത വരികളില്‍ സ്വസ്തിക രൂപം ചേര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

''ഇത് ഞങ്ങളുടെ ഓഫീസിന്റെയും ജീവനക്കാരുടെയും മൂല്യങ്ങളെയും പ്രതിനിധീകരിക്കുന്നില്ല. അത്യന്തം അപമാനകരമായ ഈ ചിഹ്നം ഞാന്‍ ശക്തമായി അപലപിക്കുന്നു'' എന്ന് ടെയ്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഈ സംഭവത്തിന് പിന്നാലെ, യുവ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഹിറ്റ്‌ലറെയും ഹോളോകോസ്റ്റിനെയും പ്രശംസിച്ച ടെലഗ്രാം ചാറ്റ് വിവാദമായിരുന്നു. ഫെഡറല്‍ സര്‍ക്കാരിന്റെ പൂട്ട് മൂലം ക്യാപിറ്റല്‍ പൊലീസിന്റെ ഓഫീസ് താല്‍ക്കാലികമായി അടച്ചതായും പിന്നീട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നും പറയുന്നു.