അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് നെസ്‌ലെ

By: 600002 On: Oct 16, 2025, 11:14 AM


കിറ്റ് കാറ്റ്, നെസ്പ്രസ്സോ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് പേര് കേട്ട ഫുഡ് ആന്‍ഡ് ബീവറേജ് കമ്പനിയായ നെസ്‌ലെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 16,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ പുതിയ സിഇഒ ആയി ചുമതലയേറ്റ ഫിലിപ്പ് നവ്രാറ്റിലിന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.