ഊര്‍ജ വിഷയത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാര്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നല്‍കിയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ.
സ്ഥിരമായ ഊര്‍ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ഊര്‍ജ സ്രോതസ്സുകള്‍ വിപുലീകരിക്കുന്നതും വൈവിധ്യവല്‍ക്കരിക്കുന്നതും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നതായും പ്രസ്താവനയില്‍ പറയുന്നു.