റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഈ പ്രസ്താവനയ്ക്ക് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഇന്ത്യയില്‍ നിന്നോ റഷ്യയില്‍ നിന്നോ വന്നിട്ടില്ല. അസ്ഥിരമായ ഊര്‍ജ സാഹചര്യത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇന്ത്യയുടെ സ്ഥിരമായ മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം, വിദേശകാര്യ മന്ത്രാലയ വക്താവ് റണ്‍ധീര്‍ ജയ്‌സ്വാളിന്റെ പേരില്‍ പുറത്തുവന്ന പ്രസ്താവനയില്‍ പ്രധാനമന്ത്രിയുടെ ഉറപ്പ് എന്ന ട്രംപിന്റെ വാദം അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ രണ്ട് ഇറക്കുമതിക്കാര്‍.