കാനഡയിലെ മൂന്ന് വിമാനത്താവളങ്ങളിൽ ഹമാസ് അനുകൂലികളുടെ സൈബർ ആക്രമണം സൈബർ ആക്രമണം. ഇതേ തുടർന്ന് വിമാനത്താവളങ്ങളിലെ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും സ്പീക്കറുകളിലും പ്രോ-ഹമാസ് സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടു. "സൈബർഇസ്‌ലാം" എന്ന് സ്വയം വിശിഷിപ്പിക്കുന്നൊരു ഗ്രൂപ്പാണ് സോഷ്യൽ മീഡിയ വഴി ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ബി.സി.യിലെ കെലോവ്‌ന ഇൻ്റർനാഷണൽ വിമാനത്താവളത്തിൽ ഹാക്കർമാർ ടെർമിനൽ വിവര സംവിധാനവും പൊതു അറിയിപ്പ് ശൃംഖലയും പിടിച്ചെടുത്തു. ഇത് കാരണം വിമാനങ്ങൾ വൈകി. "ഇസ്രായേൽ യുദ്ധത്തിൽ പരാജയപ്പെട്ടു, ഹമാസ് വിജയിച്ചു" എന്ന സന്ദേശങ്ങളും യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ അധിക്ഷേപിക്കുന്ന സന്ദേശങ്ങളും സ്‌ക്രീനുകളിൽ പ്രദർശിപ്പിച്ചു. ഒൻ്റാരിയോയിലെ വിൻഡ്‌സർ ഇൻ്റർനാഷണൽ എയർപോർട്ട്, ബി.സി.യിലെ വിക്ടോറിയ ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലും സമാനമായ ഹാക്കിംഗ് നടന്നു. ജീവനക്കാർ അനധികൃത സന്ദേശങ്ങൾ നീക്കം ചെയ്യുകയും ചൊവ്വാഴ്ച രാത്രിയോടെ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഫെഡറൽ സുരക്ഷാ ഏജൻസികൾ അന്വേഷണം തുടങ്ങിയതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് കാനഡ വ്യക്തമാക്കി.