കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ പ്രധാന നഗരങ്ങളായ കാൽഗറിയിലും എഡ്മൻ്റണിലും ജനസംഖ്യ അതിവേഗം ഉയരുന്നതിൽ ഭൂരിഭാഗം ആളുകളും അസംതൃപ്തരാണെന്ന് പുതിയ സർവേ ഫലം. സി.ബി.സി. ന്യൂസിനുവേണ്ടി നടത്തിയ ഈ വോട്ടെടുപ്പിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും ജനസംഖ്യാ വർധന ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
കാൽഗറിയിൽ 64 ശതമാനം പേർ ജനസംഖ്യാ വർദ്ധനവ് വളരെ വേഗത്തിലാണെന്ന് പറഞ്ഞപ്പോൾ, എഡ്മൻ്റണിലും ഇതേ അഭിപ്രായമാണ് ഭൂരിപക്ഷം പേർക്കുമുള്ളത് ജനസംഖ്യയുടെ ഈ ദ്രുതഗതിയിലുള്ള വളർച്ച അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ഭവന ലഭ്യത തുടങ്ങിയ മേഖലകളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നതായാണ് സർവേ സൂചിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസൃതമായി നഗരവികസനം നടക്കുന്നില്ലെന്ന ആശങ്കയും സർവേയിൽ പ്രതിഫലിച്ചു. കാനഡയിലെ മറ്റ് പ്രവിശ്യകളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റമാണ് ആൽബെർട്ടയിലെ ജനസംഖ്യാ വളർച്ചയ്ക്ക് പ്രധാന കാരണം. ഈ വിഷയത്തിൽ നഗരവാസികളുടെ ആശങ്കകൾ പരിഹരിക്കാൻ ഭരണകൂടങ്ങൾ കൂടുതൽ ശ്രദ്ധിക്കണം എന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്.