ഗാസ സമാധാന കരാറിന്റെ ഭാഗമായി ഹമാസിനെ നിരായുധീകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഗാസയിലെ തെരുവില്‍ പരസ്യമായി വധശിക്ഷ നടപ്പാക്കി ഹമാസ്. സമാധാന കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ ഇസ്രയേല്‍ സേനയായ ഐഡിഎഫ് പിന്‍വാങ്ങാന്‍ തുടങ്ങിയിരുന്നു. ഇതിനിടയിലാണ് 8 പേരെ ഹമാസ് പരസ്യമായി വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ഗാസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് സായുധ പലസ്തീന്‍ ഗ്രൂപ്പുകളിലെ അംഗങ്ങളെയാണ് തെരുവില്‍ ജനങ്ങള്‍ക്ക് മുന്നില്‍വെച്ച് ഹമാസ് അംഗങ്ങള്‍ വെടിവെച്ചുകൊന്നത്. ട്രംപിന്റെ നിരായുധീകരണ മുന്നറിയിപ്പിനിടെ ഹമാസിന്റെ നടപടി സമാധാനക്കരാറിനെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.