രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 20 പേര്‍ വെന്തുമരിച്ചു 

By: 600002 On: Oct 15, 2025, 10:58 AM

 

രാജസ്ഥാനില്‍ ബസിന് തീപിടിച്ച് 20 പേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജയ്‌സല്‍-ജോധ്പുര്‍ ഹൈവേയിലൂടെ പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 16 പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. 

ബസില്‍ നിറയെ പടക്കങ്ങള്‍ ലഗേജ് കംപാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അപകടത്തിന് ആക്കംകൂട്ടി. ബസിന് തീപിടിച്ചതോടെ ഇവ പൊട്ടിത്തെറിച്ചതായും ഇത് തീപിടുത്തത്തിന്റെ വ്യാപ്തി കൂട്ടിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.