വേണ്ടി വന്നാല്‍ ലോകകപ്പ്, ഒളിമ്പിക്‌സ് വേദികള്‍ മാറ്റുമെന്ന മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ് 

By: 600002 On: Oct 15, 2025, 10:49 AM

 


വേണ്ടി വന്നാല്‍ 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ മാറ്റുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാരണങ്ങളാല്‍ മുന്‍നിര്‍ത്തി ബോസ്റ്റണില്‍ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മത്സരങ്ങള്‍ എവിടെ കളിക്കണമെന്നുള്ളത് തങ്ങള്‍ തീരുമാനിക്കുമെന്ന് നേരത്തെ ഫിഫ കര്‍ശന നിലപാടെടുത്തിരുന്നു. 

തനിക്ക് തോന്നിയാല്‍ ആതിഥേയ നഗരങ്ങളിലൊന്നായ ബോസ്റ്റണില്‍ നിന്ന് മത്സരങ്ങള്‍ മാറ്റുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. അതിന് സാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫിഫ പ്രസിഡന്റുമായി സംവദിച്ച് ഇക്കാര്യം നടപ്പിലാക്കുമെന്ന് ട്രംപ് പറഞ്ഞു. ഒളിമ്പിക്‌സിന്റെ കാര്യത്തിലും ഇത് തന്നെയാണ് നിലപാടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.