സൈനിക രേഖകളും രഹസ്യങ്ങളും ചോര്‍ത്തി; ഇന്ത്യന്‍ വംശജനായ പെന്റഗണ്‍ ഉപദേഷ്ടാവ് അറസ്റ്റില്‍

By: 600002 On: Oct 15, 2025, 10:05 AM

 


സൈനിക രേഖകളും രഹസ്യങ്ങളും ചോര്‍ത്തിയെന്ന ആരോപണത്തില്‍ ഇന്ത്യന്‍ വംശജനായ പെന്റഗണ്‍ ഉപദേഷ്ടാവ് അറസ്റ്റില്‍. ആഷ്‌ലി ടെല്ലിസാണ് അറസ്റ്റിലായത്. പെന്റഗണില്‍ കരാര്‍ അടിസ്ഥാനത്തിലും സര്‍ക്കാരിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിദഗ്ധനാണ് അദ്ദേഹം. 

വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച രേഖകള്‍ അനധികൃതമായി കൈകാര്യം ചെയ്യുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ടെല്ലിസ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി എഫ്ബിഐ കോടതിയില്‍ഡ സമര്‍പ്പിച്ച സത്യവാങമൂലത്തില്‍ പറയുന്നു.