കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക അന്തരിച്ചു. കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൂത്താട്ടുകുളം ദേവമാത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നടപടികള്‍ എംബസി മുഖേന സ്വീകരിക്കും. കെനിയയില്‍ നിന്ന് പ്രത്യേക വിമാനം എത്തിച്ചായിരിക്കും മൃതദേഹം കൊണ്ടുപോവുക.
ശ്രീധരീയത്തില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. മകള്‍ റോസ്‌മേരി ഒഡിങ്കയ്ക്ക് കേരളത്തില്‍ നടത്തിയ ആയുര്‍വേദ നേത്ര ചികിത്സ വളരെ ഫലപ്രദമായിരുന്നു. ഇത്തവണ എത്തിയത് ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കുവേണ്ടിയാണ്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ അടക്കം ഇദ്ദേഹം കേരളത്തില്‍ എത്തി നടത്തിയ ചികിത്സ പരാമര്‍ശിക്കപ്പെട്ടിരുന്നു.