യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിസ അപേക്ഷകര്‍ക്കുള്ള ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. 'സെക്യുര്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ്' എന്നാണ് പരീക്ഷയുടെ പേര്.
ആഭ്യന്തര വകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രം നടത്തുന്ന പരീക്ഷയുടെ ഫലം നോക്കിയാകും നിപുണരായ തൊഴിലാളികള്‍ക്ക് 2026 ജനുവരി എട്ട് മുതല്‍ ബ്രിട്ടന്‍ വിസ നല്‍കുക. ഇംഗ്ലീഷ് സംസാരിക്കാനും ഗ്രഹിക്കാനും വായിക്കാനും എഴുതാനുമുള്ള ശേഷി പരിശോധിക്കും.