പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് ക്രൈസ്തവ സഭ നേതാക്കളെ വിട്ടയക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടു. ചൈനയിലെ ഏറ്റവും വലിയ അണ്ടര്‍ഗ്രൗണ്ട് ക്രൈസ്തവ സഭയായ സിയോണ്‍ ചര്‍ച്ചിന്റെ സ്ഥാപകന്‍ ജിന്‍ മിങ്രിയുള്‍പ്പെടെ 30ഓളം ആരാധന നേതാക്കളെ പിടികൂടിയതിനെതിരെ അമേരിക്ക ശക്തമായി പ്രതിഷേധിച്ചു.
കഴിഞ്ഞ വാരാന്ത്യത്തില്‍ നിരവധി നഗരങ്ങളില്‍ നടത്തിയ രാത്രിയിലെ റെയ്ഡില്‍ ഇവരെ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. 'വിശ്വാസത്തില്‍ പാര്‍ട്ടി ഇടപെടലിന് വിധേയരാകാതെ ആരാധിക്കാനുള്ള അവകാശത്തിനാണ് ഈ അറസ്റ്റ് സമരം ചെയ്യുന്നത്' എന്നുവാണ് യു.എസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുടെ പ്രതികരണം.