ഇന്ത്യയില്‍ ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന് പിന്നാലെ, മൂന്ന് കഫ് സിറപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ coldrif, റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ Respifresh TR, ഷേപ്പ് ഫാര്‍മയുടെ ReLife എന്നിവയുടെ പ്രത്യേക ബാച്ചുകളെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. ഈ ബാച്ചിലുള്ള മരുന്നുകള്‍ കണ്ടെത്തിയാല്‍ ആരോഗ്യ ഏജന്‍സിയെ ഉടന്‍ അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളിലെ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സിറപ്പുകളുടെ ഉപയോഗം ജീവന് ഭീഷണിയാകുന്ന അസുഖങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നിര്‍മാണ ലൈസന്‍സ് നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.