അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. അമേരിക്കയ്ക്ക് പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ എഐ ഹബ്ബ് ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് സ്ഥാപിക്കുന്നത്.
ഭീമന്‍ ഡാറ്റാ സെന്ററും എഐ കേന്ദ്രവും സ്ഥാപിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍, വിപുലീകരിച്ച ഫൈബര്‍-ഒപ്റ്റിക് ശൃംഖല എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ഇത്.