2025 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്ന് പേര്‍ക്ക്. ജോയല്‍ മൊകീര്‍(നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റി, യുഎസ്എ), ഫിലിപ്പ് അഗിയോണ്‍(കോളേജ് ഡി ഫ്രാന്‍സ് ഐഎന്‍എസ്ഇഎഡ്-ഫ്രാന്‍സ്), പീറ്റര്‍ ഹോവിറ്റ്(ബ്രൗണ്‍ യൂണിവേഴ്‌സിറ്റി യുഎസ്എ) എന്നീ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കാണ് പുരക്‌സാരം ലഭിച്ചത്. കണ്ടുപിടുത്തങ്ങളാല്‍ നയിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുന്ന ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം.