പി പി ചെറിയാന്‍
ഷിക്കാഗോ: ഷിക്കാഗോയിലെ ണഏച ടിവിയിലെ വീഡിയോ എഡിറ്ററായ ഡെബി ബ്രോക്ക്മാനെ (Debbie Brockman) ഐസ് റെയ്ഡിനിടെ മാസ്‌ക് ധരിച്ച രണ്ട് ഏജന്റുമാര്‍ ബലമായി നിലത്ത് തള്ളിയിടുകയും തുടര്‍ന്ന് കൈകള്‍ ബന്ധിച്ച് പിടികൂടി വാനില്‍ കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ചിക്കാഗോ ഇമിഗ്രേഷന്‍ തടങ്കല്‍ കേന്ദ്രത്തിന് പുറത്ത് ആയുധങ്ങളുമായി ഫെഡറല്‍ ഏജന്റുമാരെ ആക്രമിച്ചുവെന്നാരോപിച്ച് ഐസ് വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരായ കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ബന്ധിതരായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്രോക്ക്മാന്റെ അറസ്റ്റ്. ചിക്കാഗോയിലെ ലിങ്കണ്‍ സ്‌ക്വയറില്‍ വച്ചായിരുന്നു സംഭവം.
കേസില്‍ കുറ്റപത്രം നല്‍കാന്‍ ഗ്രാന്‍ഡ് ജൂറി അംഗങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം. ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ വസ്തുക്കള്‍ എറിയുകയായിരുന്നുവെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് ആരോപിച്ചു. പിന്നീട് ഡെബിയെ വിട്ടയച്ചു. സംഭവത്തെതിരെ നാട്ടുകാരും മാധ്യമ സംഘടനകളും കടുത്ത പ്രതിഷേധം അറിയിച്ചു.