CDC പൂര്‍ണ്ണമായും പിരിച്ചുവിട്ടു- ആര്‍.എഫ്.കെ. ജൂനിയര്‍ 1000-ലധികം ജീവനക്കാരെ പുറത്താക്കി

By: 600002 On: Oct 13, 2025, 12:30 PM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ ആരോഗ്യവകുപ്പില്‍ (HHS) വെള്ളിയാഴ്ച രാത്രി ഉണ്ടായ അപ്രതീക്ഷിത നടപടിയില്‍, ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ 1000-ലധികം ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരെയും പുറത്താക്കി.

സിഡിസിയിലെ (CDC) രോഗപ്രതിരോധ, മഹാമാരികള്‍ നിയന്ത്രിക്കുന്ന, ഡാറ്റ ശേഖരിക്കുന്ന വകുപ്പുകള്‍ പൂര്‍ണ്ണമായും അടച്ചു. സിഡിസിയുടെ വാഷിങ്ടണ്‍ ഓഫിസും റദ്ദാക്കി.

'CDC ഇനി ഇല്ല. ഇത് നശിപ്പിക്കപ്പെട്ടു,' മുന്‍ സിഡിസി ഡയറക്ടര്‍ ഡോ. ഡാസ്‌കലാകിസ് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായ ഈ നടപടിയിലൂടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്നു എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.