ന്യൂയോര്‍ക്കില്‍ 11 വയസ്സുകാരന്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവം: 13-വയസ്സുകാരന്‍ അറസ്റ്റില്‍

By: 600002 On: Oct 13, 2025, 12:18 PM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഒരു വീടിനുള്ളില്‍ 11 വയസ്സുകാരനെ വെടിവച്ചുകൊന്ന കേസില്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി.

ന്യൂയോര്‍ക്ക് നഗരത്തിന് ഏകദേശം 60 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന ന്യൂബര്‍ഗിലെ 184 നോര്‍ത്ത് മില്ലര്‍ സ്ട്രീറ്റില്‍ വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. ന്യൂബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, വെടിയേറ്റ് മരിച്ച യുവാവിനെ പോലീസ് കണ്ടെത്തി.

കുട്ടികള്‍ തോക്കുമായി കളിക്കുമ്പോള്‍ വെടിയേറ്റതാണെന്ന നിഗമനം. കൊല്ലപ്പെട്ട കുട്ടിയും പ്രതിയും തമ്മില്‍ ബന്ധമില്ല. ഈ ദുഃഖകരമായ സംഭവം സ്‌കൂള്‍ സമൂഹത്തെ ഏറെ ബാധിച്ചതായും സൈക്കോളജിക്കല്‍ സഹായം ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു.