നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍ അസോസിയേഷന്‍ ഓഫ് അമേരിക്ക നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് സെലിബ്രേഷന്‍ ഒക്ടോബര്‍ 17ന് 

By: 600002 On: Oct 13, 2025, 12:13 PM

 

സണ്ണി  മാളിയേക്കല്‍

ഡലാസ്: നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്ടീഷണര്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ നേഴ്‌സ് പ്രാക്ടീഷണേഴ്‌സ് വീക്ക് ഡലാസില്‍ ആഘോഷിക്കുന്നു. ഒക്ടോബര്‍ 17, വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ Angelina's Don Franscicios, 4851 Main St, The Colony, TX 75056 എന്ന സ്ഥലത്ത് നടക്കും.

ഡോക്ടര്‍ മായ ഉപാധ്യായ.പരിപാടിയുടെ പ്രധാന അതിഥിയായി പങ്കെടുക്കും. പരിപാടിയുടെ കോ-ഓര്‍ഡിനേഷന്‍ നിര്‍വഹിക്കുന്നവര്‍:നാഷണല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ആനി പോള്‍, പ്രസിഡണ്ട് സാറ അമ്പാട്ട്, സെക്രട്ടറി സോണി പോള്‍. 

സമ്മേളനത്തില്‍ നേഴ്‌സ് പ്രാക്ടീഷണര്‍മാരുടെ ബിസിനസ് ഓപ്പര്‍ച്യൂണിറ്റിയെക്കുറിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച, പുതിയ ഗ്രാജുവേറ്റുകളെ ആദരിക്കല്‍, സര്‍വീസ് അവാര്‍ഡ് വിതരണം എന്നിവ ഉണ്ടായിരിക്കും

ദൈനംദിന സേവനത്തിന് ആധികാരികതയും ആത്മാര്‍ഥതയും നല്‍ക്കുന്ന നേഴ്‌സ് പ്രാക്ടീഷണര്‍മാരെ അനുമോദിക്കാനായുള്ള ഒരു അവസരമാണിതെന്നും എല്ലാവരെയും  ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.