കാനഡ സ്‌ട്രോങ്ങ് പാസ് അവധിക്കാലത്തേക്കും 2026 വേനൽക്കാലത്തേക്കും കൂടി  നീട്ടിയതായി പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Oct 13, 2025, 12:01 PM

 

കാനഡ സ്‌ട്രോങ്ങ് പാസ് അവധിക്കാലത്തേക്കും 2026 വേനൽക്കാലത്തേക്കും കൂടി  നീട്ടിയതായി പ്രധാനമന്ത്രി മാർക്ക് കാർണി. ഇതോടെ കാനഡക്കാർക്ക് ഈ അവധിക്കാലത്ത് രാജ്യത്തിനകത്തുള്ള യാത്രകളിൽ വലിയ ലാഭം നേടാനാകും. പാസ് 2025 ഡിസംബർ 12 മുതൽ 2026 ജനുവരി 15 വരെയും അതിനുശേഷം 2026 വേനൽക്കാലത്തേക്കും പുതുക്കി നൽകും.  

പാസ് ആരംഭിച്ചത് മുതൽ രാജ്യത്തുടനീളമുള്ള ദേശീയ, പ്രൊവിൻഷ്യൽ, ടെറിട്ടോറിയൽ മ്യൂസിയങ്ങൾ, ചരിത്രപരമായ സ്ഥലങ്ങൾ, പാർക്കുകൾ എന്നിവയിലെ സന്ദർശകരുടെ എണ്ണവും റെയിൽ യാത്രകളും വർദ്ധിച്ചിട്ടുണ്ട്. കാനഡയിലുടനീളമുള്ള പ്രാദേശിക സമൂഹങ്ങളെയും ബിസിനസ്സുകളെയും പിന്തുണയ്ക്കുന്നതിനും ഇത് കാരണമായെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.  കഴിഞ്ഞ ഏപ്രിലിലാണ് കാനഡ സ്‌ട്രോങ്ങ് പാസ് ആരംഭിച്ചത്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യുവാക്കൾക്കും ദേശീയ ഗാലറികളിലും മ്യൂസിയങ്ങളിലും സൗജന്യ പ്രവേശനവും രാജ്യത്തിനകത്തുള്ള മറ്റ് യാത്രാ ആനുകൂല്യങ്ങളും ഈ പാസ് നൽകുന്നു. നിലവിലെ പ്രഖ്യാപനത്തിലൂടെ അവധിക്കാലത്ത് യാത്രകൾക്ക് ഒരുങ്ങുന്ന കാനഡക്കാർക്ക് അവരുടെ രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകവും പ്രകൃതിഭംഗിയും കുറഞ്ഞ ചിലവിൽ അടുത്തറിയാൻ സാധിക്കും. കൂടാതെ, വർദ്ധിച്ചുവരുന്ന റെയിൽ യാത്രയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്തേജനമാകും.